How I Met Your Parents

അമ്മയുടെയും അച്ഛന്റെയും കഥ അവർ പഠിക്കുകയും ഗവേഷണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത ബോട്ടണി പോലെ തന്നെ നിത്യഹരിതമാണ്. കേരളാ യൂണിവേഴ്സിറ്റി ബോട്ടണി ഡിപാർട്ട്മെന്റ് വരാന്തയിൽ മസ്സിൽ പെരുക്കി നില്ക്കുന്ന അച്ഛനെ ആദ്യമായി കണ്ട്, 'ഇതിയാന്റെ കക്ഷത്തിൽ തേങ്ങയാണോ?', എന്ന് അമ്മ ആശ്ച്ചര്യപ്പെട്ടത്‌ മുതൽ, രണ്ടു മാസം തുടർന്ന കുത്തിവയ്പ് ചികിത്സയ്ക്ക് ശേഷം, 'അയ്യോ! എന്റെ ഒരു ബൈസെപ് കാണാൻ ഇല്ല!', എന്ന് അച്ഛൻ ആശ്ച്ചര്യപ്പെട്ടത്‌ വരെ, ഏകദേശം മുപ്പത്തിയഞ്ചു വർഷം അത് ഇങ്ങനെ പടർന്നു പന്തലിച്ചു കിടക്കുന്നു.... Continue Reading →

ഒരു കാർ കഥ

ഭാഗം ഒന്ന്: ബോട്ട് ജെട്ടി  ലൂക്കിയുടെ കല്ല്യാണച്ചടങ്ങുകൾ കഴിഞ്ഞു കുറച്ച് നേരം പള്ളി മുറ്റത്ത് കാർ ഓടിച്ചു കളിച്ചിട്ട് നമ്മൾ ആലപ്പുഴ ചുറ്റാൻ ഇറങ്ങി. ഹൗസ് ബോട്ട് കാണണം. പറ്റുമെങ്കിൽ കയറി നോക്കണം. ആദ്യം വഴിയിൽ കണ്ട മാമനോട് ചോദിച്ചു ബോട്ട് ഒക്കെ ഉള്ള സ്ഥലം എവിടെയാണ് എന്ന്. മാമൻ പറഞ്ഞു ഒരു അഞ്ചു മിനിറ്റ് കിഴക്കോട്ടു പോയിട്ട് പിന്നെ പടിഞ്ഞാറോട്ട് തിരിഞ്ഞിട്ട് തെക്കോട്ട്‌ പോകാൻ. എന്നിട്ട് അങ്ങേര് പോയി. കാർ ഉടമ ആയ അനീഷ തിരിഞ്ഞു... Continue Reading →

2010 ഒരു ‘കുല’ പാതകം

ഇന്ന്‍ കേരളത്തില്‍ നിന്നും  speed post'ല്‍ കുറച്ച് ആപ്പിള്‍ വന്നു. തപാല്‍ പഴങ്ങള്‍ courtesy അമ്മ. പൊതി തുറന്നപ്പോള്‍ പഴയ ഒരു സംഭവം ഓര്‍മ വന്നു. വര്‍ഷം 2010. Mysore'ല്‍ Stream Compre'യുടെ തലേദിവസ്സം. ക്ലാസ്സ്‌ ഇല്ലാത്ത സമയങ്ങളില്‍  അധികം ഒന്നും കണ്ടിട്ടില്ലാത്ത  GEC'ലോട്ട്  ഇന്ന് എങ്കിലും പോകാം എന്ന് കരുതി അതിരാവിലെ ഒരു പത്ത് പത്തര പതിനോന്ന്‍ മണിക്ക് ഹോസ്റ്റലില്‍ നിന്നും ഇറങ്ങി നടന്നു. സുഗന്ധ വ്യാപി ആയ shit water recycling plant'ന്റെ അടുത്ത് എത്തിയപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. Shreya... Continue Reading →

Create a free website or blog at WordPress.com.

Up ↑

%d bloggers like this: