അമ്മയുടെയും അച്ഛന്റെയും കഥ അവർ പഠിക്കുകയും ഗവേഷണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത ബോട്ടണി പോലെ തന്നെ നിത്യഹരിതമാണ്.
കേരളാ യൂണിവേഴ്സിറ്റി ബോട്ടണി ഡിപാർട്ട്മെന്റ് വരാന്തയിൽ മസ്സിൽ പെരുക്കി നില്ക്കുന്ന അച്ഛനെ ആദ്യമായി കണ്ട്, ‘ഇതിയാന്റെ കക്ഷത്തിൽ തേങ്ങയാണോ?’, എന്ന് അമ്മ ആശ്ച്ചര്യപ്പെട്ടത് മുതൽ, രണ്ടു മാസം തുടർന്ന കുത്തിവയ്പ് ചികിത്സയ്ക്ക് ശേഷം, ‘അയ്യോ! എന്റെ ഒരു ബൈസെപ് കാണാൻ ഇല്ല!’, എന്ന് അച്ഛൻ ആശ്ച്ചര്യപ്പെട്ടത് വരെ, ഏകദേശം മുപ്പത്തിയഞ്ചു വർഷം അത് ഇങ്ങനെ പടർന്നു പന്തലിച്ചു കിടക്കുന്നു.
ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം എന്തെന്ന് വച്ചാൽ, കഴിഞ്ഞ ദിവസ്സം ശാന്താ പെയിന്റ് ഹൌസിൽ ഇരുന്നപ്പോൾ ഒരാളെ കണ്ട് മുട്ടി. അവിടെ ഇപ്പോൾ സെക്യൂരിറ്റി ആയി നില്ക്കുന്ന മാമൻ ആണ്. അമ്മയും ഞാനും സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ഈ മാമൻ വന്ന് അമ്മയോട് ചോദിച്ചു, ‘എവിടെ എങ്കിലും കണ്ട പരിചയം തോന്നുന്നോ?’
അമ്മ വായുംപൊളിച്ചു മര്യാദസീതയെ പോലെ ചിരിച്ചു കുറച്ചിരുന്നു കഴിഞ്ഞപ്പോൾ മാമൻ പറഞ്ഞു, ‘ഞാൻ പണ്ട് ബോട്ടണിയിൽ ഉണ്ടായിരുന്നു.’
എന്നിട്ട് കൌണ്ടറിൽ നില്ക്കുന്ന അച്ഛനെ നോക്കിയിട്ട് അമ്മയോടായി, ‘നിങ്ങൾ എൺപത്തിയൊന്നിൽ ആ ഗ്രീൻഹൌസിൽ കുറേ കറങ്ങി നടന്നതല്ലേ. ഞാൻ അവിടത്തെ സെക്യൂരിറ്റി ആയിരുന്നു.’
ഇത്രയും പറഞ്ഞു എന്നെ നോക്കി ഒരു കള്ളചിരിയും പുള്ളിക്കാരൻ പാസ് ആക്കി. ഞാൻ ആണേൽ കല്യാണ സദ്യക്ക് പായസ്സം കാത്ത് ഇരിക്കുന്ന പെരുച്ചാഴിയെ പോലെ പല്ലിളിച്ചു തകർത്തു.
കടയിൽ നിന്ന് ഇറങ്ങുന്ന വഴി അച്ഛനും പോയി പരിചയം പുതുക്കി. എന്നിട്ട്, ഒരു കഥയ്ക്ക് വക ആയല്ലോ എന്ന് ആലോചിച്ചു നില്ക്കുന്ന എന്നെ നോക്കി അച്ഛൻ ചോദിച്ചു, ‘ഇത് ഇനിയും എന്നാണ് പുഷ്പരാജ്യത്തിൽ വരാൻ പോകുന്നത്?’
Hahahahahaha…. Wonderful ennu thikachu parayaan bhayam undu. Ethu security aanaavo enne kaathirikkunnath? Univ of Kerala parambaryam oru paridhi vare njaanum kaathu sookshichittundu.
LikeLike
Saphalyam Complex security aakille kooduthal chance 😀
LikeLike
ചെയ്തായിപ്പോയി 😀
LikeLike
നന്ദി നമസ്കാരം 😀
LikeLiked by 1 person
എന്നിട്ട് അച്ഛനും അമ്മയും ഈ ബ്ലോഗ് കണ്ടോ ?
LikeLike
Yes yes, അവരും കണ്ടു relativesum കണ്ടു എല്ലാരും കണ്ടു. ശുഭം മംഗളം.
LikeLiked by 1 person
ഹഹ അത് കലക്കി. എന്നാലും ഒന്നൊന്നര പണി ആയിപ്പോയി. 😛
LikeLike
🙂 thats so sweet
LikeLike